Thursday, 16 February 2023

അച്ചായൻ ഫലിതം 2


രാത്രിയിൽ എല്ലാവരും നല്ല ഉറക്കം

ജിജോ, ബിനോയ് എന്നിവർ നല്ല താളത്തിൽ കൂർക്കം വലിക്കുന്നു

അച്ചായന് ഉറക്കം വരുന്നില്ല

കൊണ്ടുവന്ന ബോട്ടിൽ പാതിപോലുമാക്കിയില്ല..

 സൈഡിൽ കിടക്കുന്ന അച്ചായൻ മറ്റുള്ളവരെ മറികടന്ന് എങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്താമെന്ന് ചിന്ത.

പ്രസന്നനേയും ദീപക്കിനേയും എങ്ങനേലും മറികടക്കാം പക്ഷേ ലവൻമാരുടെ കൂർക്കം വലി അത് മറികടക്കാൻ വയ്യ

പാലം, പുഴ, ഡോറയുടെ വീട് അച്ചായൻ മനസിൽ പറഞ്ഞു.

അച്ചായൻ തടസ്സം മറികടന്നു കുപ്പിയുടെ അടുത്തെത്തി
കുപ്പി കയ്യിലെടുത്തു


പെട്ടന്ന്

ദീപക്ക്: കുറുനരി മോഷ്ടിക്കരുത്, കുറുനരി മോഷ്ടിക്കരുത്, കുറുനരി മോഷ്ടിക്കരുത്...


അച്ചായൻ കുപ്പി താഴെ  വച്ച് ഒന്നുമറിയാത്ത പോലെ

അച്ചായൻ: എന്ത് ഞാൻ മോഷ്ടിക്കുമെന്നാ ഹ ഹ ഹ

മുനിയറ കാണാൻ പോയപ്പോൾ

ശിലായുഗ കാലത്തിൽ നിർമ്മിക്കപ്പെട്ടെന്നു കരുതുന്ന മുനിയറകൾ മറയൂർ - കാന്തല്ലൂർ മേഖലകളിൽ ധാരാളമായി കാണാം. മൂന്ന് വലിയ പാറക്കല്ലുകൾ കുത്തനെ ഭൂമിയിൽ ഉറപ്പിച്ച് അതിനു മുകളിലായി കൂറ്റൻ പാറക്കല്ല് സ്ഥാപിച്ചാണ് മുനിയറകൾ നിർമ്മിച്ചിരിക്കുന്നത്. 

മുനിയറകളുടെ മുൻവശത്തായി സ്ഥാപിച്ചിരിക്കുന്ന പാറക്കല്ലിന് കിളിവാതിൽ പോലെ അർദ്ധവൃത്താകൃതിയിൽ ഒരു ദ്വാരം നിർമ്മിച്ചതായി കാണാം.

ഈ ശിലായുഗ നിർമ്മിതികൾ ഏതാണ്ട് BC 3000 നും BC 14000 നും ഇടയിൽ നിർമ്മിച്ചവയാണെന്ന് കരുതപ്പെടുന്നു. തമിഴ്നാട്ടിലെ പഴനിമലകളിൽ കാണപ്പെടുന്ന മുനിയറകൾക്ക് മറയൂർ - കാന്തല്ലൂർ മേഖലക ളിലെ മുനിയറകളുമായി സാമ്യവുമുണ്ട്. 

ശിലായുഗ കാലത്ത് ഇവിടം ഭരിച്ചിരുന്ന പാണ്ഡ്യന്മാർ നിർമ്മിച്ചവയാണ് ഈ മുനിയറകൾ എന്നാണ് ആദിവാസി ജനങ്ങൾക്കിടയിൽ മുനിയറകളെപ്പറ്റി പറയുന്ന കഥ. 

ഈ മുനിയറകൾ വന്യമൃഗങ്ങളിൽ നിന്നും പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും രക്ഷനേടുന്നതിനായി ആദിമനുഷ്യർ ഉപയോഗിച്ചിരുന്നതായും അതിനുവേണ്ടി നിർമ്മിച്ചവയാണെന്നും പറയപ്പെടുന്നു. 

എന്നാൽ മുനിമാർ തപസ്സനുഷ്ഠിക്കാൻ നിർമ്മിച്ചവയാണ് ഈ മുനിയറകൾ എന്നും പറയപ്പെടുന്നു.

മുനിയറകൾക്ക് സമീപ ഭാഗങ്ങളിൽ നിന്നും ഭൂമിയ്ക്കടിയിൽ നിന്നും ചുവന്ന കറു നിറങ്ങളിലുള്ള വലിയ മൺകുടങ്ങളിൽ ശിലായുഗത്തിൽ ഉപയോഗിച്ചിരുന്ന ആഭരണങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

ഈ വലിയ മൺകുടങ്ങൾ ആ കാലത്ത് ശവസംസ്ക്കാരത്തിന് ഉപയോഗിച്ചിരുന്നവയാണെന്ന് പറയപ്പെടുന്നു.

അച്ചായൻ ഫലിതം 1

രാത്രി 9 മണി

പാമ്പാടും ചോല സംരക്ഷിത വനമേഖലയിലൂടെ യാത്ര.


Pampadumchola National Park
വന്യമൃഗങ്ങളെ കാണാൻ സാധ്യതയേറ
എന്തും സംഭവിക്കാം

അച്ചായൻ: എടാ ഇപ്പോ വല്ല കടുവയോ ആനയൊ മുൻപിൽ വന്നാൽ എന്തു ചെയ്യും

പ്രസന്നൻ: ഇച്ചായാ വെറും 150 രൂപേടേ ചിലവേ വരൂ....


അച്ചായൻ: അതെന്താ പടക്കമൊ മറ്റോ വയ്ക്കാനാ

പ്രസന്നൻ: കണ്ണൂരൊക്കെ ഫ്ലക്സ് അടിക്കുന്നതിന് 150 രൂപയാ ചാർജ്

🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️