Thursday, 16 February 2023

മുനിയറ കാണാൻ പോയപ്പോൾ

ശിലായുഗ കാലത്തിൽ നിർമ്മിക്കപ്പെട്ടെന്നു കരുതുന്ന മുനിയറകൾ മറയൂർ - കാന്തല്ലൂർ മേഖലകളിൽ ധാരാളമായി കാണാം. മൂന്ന് വലിയ പാറക്കല്ലുകൾ കുത്തനെ ഭൂമിയിൽ ഉറപ്പിച്ച് അതിനു മുകളിലായി കൂറ്റൻ പാറക്കല്ല് സ്ഥാപിച്ചാണ് മുനിയറകൾ നിർമ്മിച്ചിരിക്കുന്നത്. 

മുനിയറകളുടെ മുൻവശത്തായി സ്ഥാപിച്ചിരിക്കുന്ന പാറക്കല്ലിന് കിളിവാതിൽ പോലെ അർദ്ധവൃത്താകൃതിയിൽ ഒരു ദ്വാരം നിർമ്മിച്ചതായി കാണാം.

ഈ ശിലായുഗ നിർമ്മിതികൾ ഏതാണ്ട് BC 3000 നും BC 14000 നും ഇടയിൽ നിർമ്മിച്ചവയാണെന്ന് കരുതപ്പെടുന്നു. തമിഴ്നാട്ടിലെ പഴനിമലകളിൽ കാണപ്പെടുന്ന മുനിയറകൾക്ക് മറയൂർ - കാന്തല്ലൂർ മേഖലക ളിലെ മുനിയറകളുമായി സാമ്യവുമുണ്ട്. 

ശിലായുഗ കാലത്ത് ഇവിടം ഭരിച്ചിരുന്ന പാണ്ഡ്യന്മാർ നിർമ്മിച്ചവയാണ് ഈ മുനിയറകൾ എന്നാണ് ആദിവാസി ജനങ്ങൾക്കിടയിൽ മുനിയറകളെപ്പറ്റി പറയുന്ന കഥ. 

ഈ മുനിയറകൾ വന്യമൃഗങ്ങളിൽ നിന്നും പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും രക്ഷനേടുന്നതിനായി ആദിമനുഷ്യർ ഉപയോഗിച്ചിരുന്നതായും അതിനുവേണ്ടി നിർമ്മിച്ചവയാണെന്നും പറയപ്പെടുന്നു. 

എന്നാൽ മുനിമാർ തപസ്സനുഷ്ഠിക്കാൻ നിർമ്മിച്ചവയാണ് ഈ മുനിയറകൾ എന്നും പറയപ്പെടുന്നു.

മുനിയറകൾക്ക് സമീപ ഭാഗങ്ങളിൽ നിന്നും ഭൂമിയ്ക്കടിയിൽ നിന്നും ചുവന്ന കറു നിറങ്ങളിലുള്ള വലിയ മൺകുടങ്ങളിൽ ശിലായുഗത്തിൽ ഉപയോഗിച്ചിരുന്ന ആഭരണങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

ഈ വലിയ മൺകുടങ്ങൾ ആ കാലത്ത് ശവസംസ്ക്കാരത്തിന് ഉപയോഗിച്ചിരുന്നവയാണെന്ന് പറയപ്പെടുന്നു.

No comments:

Post a Comment