Friendship Frenzy
Welcome to Friendship Frenzy - a blog maintained by Clubhouse (Katta Local), a friendship network created by Five dedicated friends who studied together for their master's degree in social work. As a close-knit group, we have created this platform to share our thoughts, experiences, and insights on our friendship and personal gatherings. Thank you for visiting the blog. We look forward to engaging with you on interesting contents.
Tuesday, 23 May 2023
Immersed in Enchantment: Reflections on our Life-Changing MSW Workshop in Thirunelli, Wayanad.
Tuesday, 25 April 2023
ഭാർഗ്ഗവീനിലയം
വീട്ടിൽ ഞങ്ങളെ കൂടാതെ ഒരുപാടു താമസക്കാർ വേറെയുമുണ്ടെന്ന് രണ്ടുമൂന്നു ദിവസംകൊണ്ടു ഞങ്ങക്ക് ബോധ്യമായി. രാത്രിയിൽ തട്ടിൻ പുറത്തുകൂടെ ആരൊക്കെയോ നടക്കുന്ന ശബ്ദം.
മരപ്പട്ടിയും, പെരുച്ചാഴികളും വവ്വാലുകളും, ചുണ്ടെലികളും സസുഖം വാണിരുന്ന വീടാണല്ലോ ഞങ്ങൾ കയ്യേറിയത്. അവരും ഭൂമിയുടെ അവകാശികളാണെന്ന് കുഞ്ഞുണ്ണി പ്രസ്താവിച്ചു.
ബഷീറിന്റെ ഭൂമിയുടെ അവകാശികൾ സ്കൂളിൽ പഠിച്ചിട്ടില്ലെടാ .... അല്പസമയത്തേയ്ക്ക് എല്ലാവരും ഭൂതകാലത്തേയ്ക്ക് ഊളിയിട്ടു.
അയ്യോ എന്ന് രഞ്ജി നിലവിളിച്ചതോടെ പൂർവ്വാശ്രമത്തിൽനിന്നും എല്ലാവരും മടങ്ങിവന്നു.
ഭൂമിയുടെ അവകാശികൾ പഠിപ്പിച്ചപ്പോൾ അടി കിട്ടിയ ഓർമ്മയാണ് രഞ്ജിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് പിന്നീടു നടന്ന വെളിപ്പെടുത്തൽ അങ്ങനെ എന്തെല്ലാം കോപ്രായങ്ങൾ രഞ്ജി ഊറി ചിരിച്ചു.
ഒരു ദിവസം രാവിലെ ഉറക്കം ഉണർന്നപ്പോൾ പ്രതാപൻ അലി കുഞ്ഞുണ്ണി തുടങ്ങിയവരുടെ കാലിന്റെ ഉപ്പൂറ്റിയിൽ ഏതാനും ചെറിയ വരകൾ കാണപ്പെട്ടു.
ഒടുവിൽ നീണ്ട അന്വേഷണങ്ങൾക്കു ശേഷം ചുണ്ടെലി കരണ്ടതാണെന്നു റഫീഖ് എന്ന ഇക്കയുടെ സി ബി ഐ കണ്ടെത്തി. എന്തൊകൊണ്ടു ബാക്കിയുള്ളവരുടെ കാലുകൾ വെറുതെവിട്ടു ബിനോയിയുടെ നിഷ്കളങ്കമായ സംശയം. തൊലിക്കട്ടി അപാരമെന്ന പ്രസാദിന്റെ മറുപടിയിൽ മറ്റെല്ലാ സംശയരോഗികളും ഓടിയൊളിച്ചു.
അത്താഴത്തിനു ശേഷം എല്ലാവരും വരാന്തയിലും, നടയിലും മുറ്റത്തുമായി ഇരുന്നു പലപല കഥകൾ പറയുമായിരുന്നു.
കൂട്ടത്തിൽ ചില എരിവും പുളിയുമുള്ള കഥകൾ പറയുമ്പോൾ സമ്പൂർണ്ണ നിശബ്ദതയും ശേഷം എല്ലാവരുംതന്നെ മനകണ്ണിൽ അത് നടന്നതായി സ്വപ്നം കാണുകയും ചെയ്തിരുന്നു.
പ്രസാദാണ് ഹൊറർ കഥകളുടെ ആശാൻ . പള്ളി സെമിത്തേരിയിലെ പ്രേതമാണ് മുഖ്യ ഐറ്റം. പ്രേത കഥ പറയുന്നത് തടയാൻ ദീപക് എപ്പോഴും ശ്രമിക്കുമായിരുന്നു. പക്ഷെ സദസ്സ് എന്നും പ്രസാദിന് അനുകൂലമായിരുന്നു.
ഒരുദിവസം പ്രസാദിന്റ “പള്ളി സെമിത്തേരിയിലെ പ്രേതം” നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു.
വരാന്തയിലും വാതിൽ പടിയിലുമായി കേൾവിക്കാൾ കാതു കൂർപ്പിച്ചു ഇരിക്കുന്നു.
ദീപക് മാത്രം വരാന്തയിലെ നടയിൽ മുറ്റത്തേയ്ക്ക് കാലും നീട്ടിയാണിരിക്കുന്നത്.
പ്രസാദിന്റെ കഥ ക്ളൈമാക്സിലേക്കെത്തുന്നു. അതാ സെമിത്തേരിയിൽ നിന്നൊരു അസാധാരണ രൂപമെന്നു പ്രസാദ് പറയുകയും മുറ്റത്തു നിന്നും 'ഡിം' എന്നൊരു വലിയ ശബ്ദം .
ദീപക്കും കൂടെ പേര് വെളുപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ടു പേരും അകത്തെ മുറിയിലേയ്ക്കു പാഞ്ഞു. അവർ മൂവരും നിലം തൊടാതെ പറക്കുന്ന കാഴച ഞാനേ കണ്ടോള്ളൂ, ഞാൻ മാത്രം.
മാവിൽ നിന്നും ഒരു വലിയ മാങ്ങ ദീപക്കിന്റെ കാലിനു സമീപം വീണതാണ് 'ഡിം' എന്ന വലിയ ശബ്ദത്തിനു കാരണമായത്.
പക്ഷെ ദീപക്കിനെ കുഴക്കിയത് അതല്ല ക്‌ളൈമാക്സിൽ പ്രസാദ് എങ്ങനെയാണു ഇത്ര കൃത്യമായി മാങ്ങാ വീഴുന്നത് ഒപ്പിച്ചത്എന്നതായിരുന്നു.
ഇതൊക്കെയെന്ത് എന്നഭാവത്തിൽ മസിൽ പിടിച്ചു പ്രസാദും .....
(BINOY V J)
'എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക'
മുച്ചിലോട്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിനു മുന്നിൽ - ഓർമ ചിത്രം |